Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exams

പരീക്ഷകൾ റദ്ദാക്കിയതിൽ ജാർഖണ്ഡ് സെക്രട്ടേറിയറ്റിൽ പ്രതിഷേധം

റാ​​​ഞ്ചി: നി​​​യ​​​മ​​​ന പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടി​​​നെ​​​തി​​​രേ ന​​​ട​​​ന്ന സ​​​മ​​​ര​​​ങ്ങ​​​ളു​​​ടെ ഫ​​​ല​​​മാ​​​യി ജാ​​​ർ​​​ഖ​​​ണ്ഡ് സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​രീ​​​ക്ഷ റ​​​ദ്ദാ​​​ക്ക​​​ലി​​​ൽ തൊ​​​ഴി​​​ൽ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ ഇ​​​ന്ന​​​ലെ ജാ​​​ർ​​​ഖ​​​ണ്ഡ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​ലെ​​​ത്തി പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. റ​​​ദ്ദാ​​​ക്ക​​​ൽ ഉ​​​ത്ത​​​ര​​​വ് സ​​​ർ​​​ക്കാ​​​ർ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​ണു സ​​​മ​​​ര​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യം.

22 നി​​​യ​​​മ​​​ന പ​​​രീ​​​ക്ഷ​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​തിനൊ​​​പ്പം ജാ​​​ർ​​​ഖ​​​ണ്ഡ് പി​​​എ​​​സ്‌​​​സി, സ്റ്റാ​​​ഫ് സെ​​​ല​​​ക‌്ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ, പു​​​റം​​​ക​​​രാ​​​ർ ഏ​​​ജ​​​ൻ​​​സി എ​​​ന്നി​​​വ വ​​​ഴി ന​​​ട​​​ത്തി​​​യ 23 പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു സ​​​ർ​​​ക്കാ​​​ർ.

Kerala

വി​ശു​ദ്ധ​ദി​ന​ങ്ങ​ളി​ലെ പ​രീ​ക്ഷാ ന​ട​ത്തി​പ്പ് പ്ര​തി​ഷേ​ധാ​ര്‍​ഹം: സീ​റോ മ​ല​ബാ​ര്‍ സ​ഭ

കൊ​​​ച്ചി: ഓ​​​ശാ​​​നഞാ​​​യ​​​ര്‍, പെ​​​സ​​​ഹാ​​​വ്യാ​​​ഴം, ഈ​​​സ്റ്റ​​​ര്‍ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ദേ​​​ശീ​​​യ​​​ത​​​ല​​​ പ​​​രീ​​​ക്ഷ​​​ക​​​ളും മ​​​റ്റു പ​​​രി​​​ശീ​​​ല​​​ന​​​പ​​​രി​​​പാ​​​ടി​​​ക​​​ളും ന​​​ട​​​ത്താ​​​നു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​യി​​​ല്‍ പ്ര​​​തി​​​ഷേ​​​ധം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ.

ക്രൈ​​​സ്ത​​​വ​​​ വി​​​ശ്വാ​​​സി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ഏ​​​റ്റ​​​വും പ​​​വി​​​ത്ര​​​മാ​​​യ വി​​​ശു​​​ദ്ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ പ​​​രീ​​​ക്ഷ​​​ക​​​ള്‍ ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ആ​​​രാ​​​ധ​​​നാ​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ നേ​​​രി​​​ട്ടു​​​ള്ള ലം​​​ഘ​​​ന​​​മാ​​​ണ്. ഇ​​​ത്ത​​​രം തീ​​​രു​​​മാ​​​ന​​​ങ്ങ​​​ള്‍ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ​​​യു​​​ള്ള ആ​​​സൂ​​​ത്രി​​​ത നീ​​​ക്ക​​​മാ​​​യി​​​ട്ടാ​​​ണ് മ​​​ന​​​സി​​​ലാ​​​ക്കേ​​​ണ്ട​​​ത്.

ക്രൈ​​​സ്ത​​​വ​​​വി​​​ശ്വാ​​​സ​​​ത്തി​​​ല്‍ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട പ്രാ​​​ര്‍​ഥ​​​നാ​​​ദി​​​ന​​​ങ്ങ​​​ളെ തു​​​ട​​​ര്‍​ച്ച​​​യാ​​​യി സ​​​ര്‍​ക്കാ​​​ര്‍ അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് ഗൗ​​​വ​​​ര​​​മാ​​​യ വി​​​വേ​​​ച​​​ന​​​മാ​​​ണ്.

ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ​​​യും അ​​​ധ്യാ​​​പ​​​ക​​​രെ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും ഒ​​​രേ​​​പോ​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കു​​​ന്ന ഈ ​​​ന​​​ട​​​പ​​​ടി മ​​​തേ​​​ത​​​ര രാ​​​ജ്യ​​​ത്തി​​​ന്‍റെ മ​​​ര്യാ​​​ദ​​​ക​​​ള്‍​ക്കു നി​​​ര​​​ക്കാ​​​ത്ത​​​താ​​​ണ്.

ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള ക്രൈ​​​സ്ത​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ത്തെ അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന ഇ​​​ത്ത​​​രം നീ​​​ക്ക​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നു ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ര്‍ പി​​​ന്തി​​​രി​​​യ​​​ണം.

ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​കാ​​​ര​​​ങ്ങ​​​ളെ മാ​​​നി​​​ച്ചു​​​കൊ​​​ണ്ട് ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ പ​​​രീ​​​ക്ഷ​​​ക​​​ളും മ​​​റ്റു പ​​​രി​​​പാ​​​ടി​​​ക​​​ളും പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ന്‍ ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നും സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

പെ​സ​ഹ, ഈ​സ്റ്റ​ര്‍ ദി​ന​ങ്ങ​ളി​ലെ പ​രീ​ക്ഷ വെ​ല്ലു​വി​ളി: കെ​സി​എ​ഫ്

കൊ​​​ച്ചി: പെ​​​സ​​​ഹാ വ്യാ​​​ഴാ​​​ഴ്ച​​​യും ഈ​​​സ്റ്റ​​​ര്‍ ഞാ​​​യ​​​റാ​​​ഴ്ച​​​യും അ​​​ഖി​​​ലേ​​​ന്ത്യ എ​​​ന്‍​ജി​​​നിയ​​​റിം​​​ഗ് എ​​​ന്‍​ട്ര​​​ന്‍​സ് പ​​​രീ​​​ക്ഷ​​​ക​​​ള്‍ ന​​​ട​​​ത്താ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ക്രൈ​​​സ്ത​​​വ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ള്‍​ക്ക് എ​​​തി​​​രാ​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്ന് കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ (കെ​​​സി​​​എ​​​ഫ്) സം​​​സ്ഥാ​​​ന സ​​​മി​​​തി.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പുന​​​ല്‍​കു​​​ന്ന മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യം ഹ​​​നി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണി​​​തെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ഇ​​​തു ന​​​ട​​​ക്കി​​​ല്ലെ​​​ന്നും സ​​​മി​​​തി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ഓ​​​ശാ​​​നദി​​​ന​​​ത്തി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍ ന​​​ട​​​ത്താ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​നി​​​ല്‍ ജോ​​​ണ്‍ ഫ്രാ​​​ന്‍​സി​​​സ്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി വി.​​​സി. ജോ​​​ര്‍​ജ്കു​​​ട്ടി, വൈ​​​ദിക ഉ​​​പ​​​ദേ​​​ഷ്ട​​​വ് ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, ട്ര​​​ഷ​​​റ​​​ര്‍ ബി​​​ജു കു​​​ണ്ടു​​​കു​​​ളം എ​​​ന്നി​​​വ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

പെസഹ, ഈസ്റ്റർ ദിനങ്ങളിലെ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​യ്ക്ക​ണം: കെ​സി​ബി​സി

കൊ​​​ച്ചി: ക്രൈ​​​സ്ത​​​വ​​​രു​​​ടെ പു​​​ണ്യ​​​ദി​​​ന​​​ങ്ങ​​​ളാ​​​യ പെ​​​സ​​​ഹ വ്യാ​​​ഴവും ഈ​​​സ്റ്റ​​​ര്‍ ഞാ​​​യ​​​റും അ​​​ഖി​​​ലേ​​​ന്ത്യാ എ​​​ന്‍​ജി​​​നിയ​​​റിം​​​ഗ് എ​​​ന്‍​ട്ര​​​ന്‍​സ് പ​​​രീ​​​ക്ഷ​​​ക​​​ള്‍ ന​​​ട​​​ത്താ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി.

ക്രൈ​​​സ്ത​​​വ​​​ര്‍ വി​​​ശു​​​ദ്ധ​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന തി​​​രു​​​നാ​​​ള്‍ ദി​​​ന​​​ങ്ങ​​​ളി​​​ല്‍ മ​​​ത്സ​​​ര​​​പ്പ​​​രീ​​​ക്ഷ​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​ത്, ക്രി​​​സ്തീ​​​യ യു​​​വ​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് ത​​​ങ്ങ​​​ളു​​​ടെ മ​​​ത​​​വി​​​ശ്വാ​​​സം സ്വ​​​ത​​​ന്ത്ര​​​മാ​​​യി ആ​​​ച​​​രി​​​ക്കാ​​​ന്‍ ഇ​​​ന്ത്യ​​​ന്‍ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ന​​​ല്കു​​​ന്ന മൗ​​​ലികാ​​​വ​​​കാ​​​ശ​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് കെ​​​സി​​​ബി​​​സി ചൂണ്ടിക്കാട്ടി.

പ​​​ല​​​പ്പോ​​​ഴും ആ​​​വ​​​ര്‍​ത്തി​​​ക്ക​​​പ്പെ​​​ടു​​​ന്ന ഈ ​​​പ്ര​​​വ​​​ണ​​​ത ക്രൈ​​​സ്ത ന്യൂ​​​ന​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ മ​​​ത​​​സ്വാ​​​ത​​​ന്ത്യ​​​ത്തി​​​ന്മേ​​​ലു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​മാ​​​ണെ​​​ന്നും കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍​ഗീ​​​സ് ച​​​ക്കാ​​​ലയ്​​​ക്ക​​​ല്‍, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് സാ​​​മു​​​വേ​​​ല്‍ മാ​​​ര്‍ ഐ​​​റേ​​​നി​​​യോ​​​സ്, സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പറഞ്ഞു.

ഇക്കാര്യം ആ​​​വ​​​ശ്യ​​​പ്പെട്ട് കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​നും നാ​​​ഷ​​​ണ​​​ല്‍ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ന്‍​സി അ​​​ധി​​​കാ​​​രി​​​ക​​​ള്‍​ക്കും ക​​​ത്ത​​​യ​​​യ്ക്കു​​​മെ​​​ന്നും കെ​​​സി​​​ബി​​​സി വ​​​ക്താ​​​വ് ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.

Kerala

കോ​ള​ജ് ഹോ​സ്റ്റ​ലു​ക​ളി​ൽ പാ​ച​ക​വാ​ത​ക ക്ഷാ​മം; പ​രീ​ക്ഷ​യ്ക്കി​ടെ കോ​ള​ജു​ക​ൾ അ​ട​ച്ചി​ടേ​ണ്ട സാഹചര്യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പാ​​​ച​​​ക​​​വാ​​​ത​​​ക ക്ഷാ​​​മം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി ബാ​​​ധി​​​ച്ച് വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഹോ​​​സ്റ്റ​​​ലു​​​ക​​​ൾ. ഇ​​​തി​​​ൽ ത​​​ന്നെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ലെ സ്ഥി​​​തി ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണ്.

സം​​​സ്ഥാ​​​ന​​​ത്ത് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഇ​​​ന്‍റേ​​​ണ​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യം തു​​​ട​​​ർ​​​ന്നാ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളു​​​ടെ ഉ​​​ൾ​​​പ്പെ​​​ടെ ഹോ​​​സ്റ്റ​​​ലു​​​ക​​​ൾ അ​​​ട​​​ച്ചി​​​ടേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​വും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പൂ​​​ജ​​​പ്പു​​​ര​​​യി​​​ലെ എ​​​ൽ​​​ബി​​​എ​​​സ് വ​​​നി​​​താ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ന്‍റെ ഹോ​​​സ്റ്റ​​​ലി​​​ൽ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം​​​വ​​​രെ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള പാ​​​ച​​​ക​​​വാ​​​ത​​​ക​​​മാ​​​ണ് സ്റ്റോ​​​ക്കു​​​ള്ള​​​ത്. ഇ​​​ന്ന് ഗ്യാ​​​സ് ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ 600 റോ​​​ളം വ​​​രു​​​ന്ന ഹോ​​​സ്റ്റ​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ട്ടി​​​ണി​​​യി​​​ലാ​​​വും.

ഇ​​​ത്ത​​​ര​​​മൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യാ​​​ൽ കോ​​​ള​​​ജ് അ​​​ട​​​ച്ചി​​​ടു​​​ക​​​യ​​​ല്ലാ​​​തെ മ​​​റ്റൊ​​​രു മാ​​​ർ​​​ഗ​​​വു​​​മി​​​ല്ല. നി​​​ല​​​വി​​​ൽ പൂ​​​ജ​​​പ്പു​​​ര കോ​​​ള​​​ജി​​​ലെ കാ​​​ന്‍റീ​​​നി​​​ൽ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണം നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യി​​​ട്ട് ദി​​​വ​​​സ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞു. ഹോ​​​സ്റ്റ​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് തി​​​ള​​​പ്പി​​​ച്ചാ​​​റി​​​ച്ച വെ​​​ള്ള​​​മാ​​​യി​​​രു​​​ന്നു ന​​​ല്കി വ​​​ന്നി​​​രു​​​ന്ന​​​ത്. പാ​​​ച​​​ക​​​വാ​​​തക ക്ഷാ​​​മം മൂ​​​ലം ഇ​​​പ്പോ​​​ൾ ഫി​​​ൽ​​​റ്റ​​​ർ ചെ​​​യ്തു കു​​​ടി​​​വെ​​​ള്ളം ന​​​ല്കു​​​ന്ന സ്ഥി​​​തി​​​യി​​​ലേ​​​ക്കു മാ​​​റി.

സം​​​സ്ഥാ​​​ന​​​ത്തെ കൂ​​​ടു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഹോ​​​സ്റ്റ​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന കോ​​​ള​​​ജു​​​ക​​​ളി​​​ലെ എ​​​ല്ലാം ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ലെ സ്ഥി​​​തി ഇ​​​താ​​​ണ്. കാ​​​സ​​​ർ​​​ഗോ​​​ഡ് എ​​​ൽ​​​ബി​​​എ​​​സ് കോ​​​ള​​​ജി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബാ​​​ർ​​​ട്ട​​​ണ്‍ ഹി​​​ൽ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് ഹോ​​​സ്റ്റ​​​ലി​​​ലു​​​മെ​​​ല്ലാം രൂ​​​ക്ഷ​​​മാ​​​യ എ​​​ൽ​​​പി​​​ജി ക്ഷാ​​​മ​​​മാ​​​ണ് നേ​​​രി​​​ടു​​​ന്ന​​​ത്. റ​​​സി​​​ഡ​​​ൻ​​​ഷൽ സ്കൂ​​​ളു​​​ക​​​ളു​​​ടെ ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ലും സ​​​മാ​​​ന​​​മാ​​​യ സ്ഥി​​​ത​​​ിയാ​​​ണ്. സ്കൂ​​​ളു​​​ക​​​ളി​​​ലും ഇ​​​പ്പോ​​​ൾ പ​​​രീ​​​ക്ഷാ സ​​​മ​​​യ​​​മാ​​​യ​​​തി​​​നാ​​​ൽ സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​രും ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണ് നേ​​​രി​​​ടു​​​ന്ന​​​ത്.

പാ​​​ച​​​ക​​​വാ​​​ത​​​ക പ്ര​​​തി​​​സ​​​ന്ധി ഐ​​​ടി മേ​​​ഖ​​​ല​​​യെ​​​യും ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ഐ​​​ടി ക​​​ന്പ​​​നി​​​ക​​​ളി​​​ലെ​​​ല്ലാം രാ​​​ജ്യ​​​ത്തി​​​ന്‍റെ​​​യും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ​​​യും വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളാ​​​ണ് ജോ​​​ലി ചെ​​​യ്യു​​​ന്ന​​​ത്. ഇ​​​തി​​​ൽത​​​ന്നെ പ​​​ല​​​രും ന​​​ഗ​​​ര​​​ത്തി​​​ലെ ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ്. ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ൽ പ​​​ല​​​തി​​​ലും എ​​​ൽ​​​പി​​​ജി ക്ഷാ​​​മം രൂ​​​ക്ഷ​​​മാ​​​യി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ലെ കാ​​​ന്‍റീ​​​നു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ പാ​​​ച​​​ക​​​വാ​​​ത​​​ക പ്ര​​​തി​​​സ​​​ന്ധി ആ​​​രം​​​ഭി​​​ച്ചു. ഇ​​​ത്ത​​​ര​​​മൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ലെ പ​​​ല ക​​​ന്പ​​​നി​​​ക​​​ളും വ​​​ർ​​​ക്ക് ഫ്രം ​​​ഹോ​​​മി​​​ലേ​​​ക്ക് മാ​​​റു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചും ആ​​​ലോ​​​ചി​​​ക്കു​​​ന്നു​​​ണ്ട്. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ത​​​ന്നെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ലെ പ്ര​​​ധാ​​​ന ഐ​​​ടി ക​​​ന്പ​​​നി​​​യു​​​ടെ പ്ര​​​തി​​​നി​​​ധി പ​​​റ​​​ഞ്ഞു.

National

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. ഈ ​മാ​സം ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കാ​നി​രു​ന്ന പ​രീ​ക്ഷ​ക​ളാ​ണ് മാ​റ്റി​വ​ച്ച​ത്.

മാ​ർ​ച്ച് ഒ​ൻ​പ​ത് മു​ത​ൽ 11 വ​രെ ന​ട​ത്താ​നി​രു​ന്ന സി​ബി​എ​സ്ഇ 12ാം ക്ലാ​സി​ന്‍റെ പ​രീ​ക്ഷ​ക​ളാ​ണ് സം​ഘ​ർ​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് മാ​റ്റി​വ​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് 12ന് ​യോ​ഗം ചേ​ർ​ന്ന് തു​ട​ർ പ​രീ​ക്ഷ​ക​ളു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.

മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും. മേ​ഖ​ല​യി​ലെ 10ാം ക്ലാ​സ് പ​രീ​ക്ഷ​ക​ൾ നേ​ര​ത്തേ മാ​റ്റി​വ​ച്ചി​രു​ന്നു.

Kerala

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം; ഗ​ൾ​ഫി​ലെ എ​സ്എ​സ്എ​ൽ​സി പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ൾ മാ​റ്റി​

തി​രു​വ​ന​ന്ത​പു​രം: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഗ​ൾ​ഫി​ലെ എ​സ്എ​സ്എ​ൽ​സി പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ​രീ​ക്ഷ​മാ​റ്റ​ണ​മെ​ന്ന് ഗ​ൾ​ഫി​ലെ കേ​ര​ളാ പ​രീ​ക്ഷ​യു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ക​ഴി​ഞ്ഞ​ദി​വ​സം സ​ർ​ക്കാ​രി​ന് ശി​പാ​ർ​ശ​ന​ൽ​കി​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച​ത്തെ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യും, അ​ഞ്ച്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലെ പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ളു​മാ​ണ് മാ​റ്റി​വ​ച്ച​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഒ​മ്പ​ത് പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളാ​ണ് ഗ​ൾ​ഫി​ലു​ള്ള​ത്. കേ​ര​ള​ത്തി​ലും ഗ​ൾ​ഫി​ലും ഒ​രേ ചോ​ദ്യ​പ്പേ​പ്പ​ർ വെ​ച്ചാ​ണ് പ​രീ​ക്ഷ ന​ട​ത്താ​റു​ള്ള​ത്.

ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഗ​ൾ​ഫി​ൽ പ്ര​ത്യേ​ക ​ചോ​ദ്യ​പ്പേ​പ്പ​ർ വെ​ച്ച് പ​രീ​ക്ഷ ന​ട​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ബ​ഹ്റി​ൻ, ഇ​റാ​ൻ, കു​വൈ​റ്റ്, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ്സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ ഞാ​യ​റാ​ഴ്‌​ച മാ​റ്റി​വെ​ച്ചി​രു​ന്നു.

Kerala

ഹയർ സെക്കൻഡറി, ഹൈസ്കൂൾ പരീക്ഷകൾ ഒരേ ദിവസം

പ​ത്ത​നം​തി​ട്ട: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന അ​തേ​ദി​വ​സം ഹൈ​സ്കൂ​ൾ കു​ട്ടി​ക​ളു​ടെ പ​രീ​ക്ഷ​യും. സാ​ധാ​ര​ണ നി​ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ ക്ര​മീ​ക​ര​ണം ഒ​ഴി​വാ​ക്കു​മാ​യി​രു​ന്നെ​ങ്കി​ലും ഇ​ത്ത​വ​ണ പ്ല​സ് വ​ൺ, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ ഒ​ന്പ​താം ക്ലാ​സ് കു​ട്ടി​ക​ൾ​ക്ക് വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ക്കു​ന്നു​ണ്ട്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി സ്ക്രൈ​ബ് എ​ഴു​തു​ന്ന​ത് എ​ട്ട്, ഒ​ന്പ​ത് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളാ​ണ്. എ​ന്നാ​ൽ ര​ണ്ടും പ​രീ​ക്ഷ​ക​ളും ഒ​രു ദി​വ​സം ന​ട​ത്തു​ന്ന​ത് കു​ട്ടി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കും. ഹൈ​സ്കൂ​ളി​ലും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്കും ഒ​രേ​ദി​വ​സം പ​രീ​ക്ഷ വ​രു​ന്ന​തോ​ടെ മി​ക്ക സ്കൂ​ളു​ക​ൾ​ക്കും ക്ലാ​സ്മു​റി​ക​ളു​ടെ കു​റ​വും അ​നു​ഭ​വ​പ്പെ​ടും.

മാ​ർ​ച്ച് ആ​റി​ന് ഒ​ന്പ​താം ക്ലാ​സി​ലെ ഒ​ന്നാം ഭാ​ഷ​യു​ടെ വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ക്കു​ന്പോ​ൾ പ്ല​സ്ടു​വി​ന്‍റെ ഫി​സി​ക്സ്, സോ​ഷ്യോ​ള​ജി, ആ​ന്ത്ര​പ്പോ​ള​ജി പ​രീ​ക്ഷ​ക​ളും ന​ട​ക്കു​ന്നു​ണ്ട്. പ​ത്തി​നു രാ​വി​ലെ ഒ​ന്പ​താം​ക്ലാ​സി​ലെ ഒ​ന്നാം ഭാ​ഷ പേ​പ്പ​ർ ര​ണ്ട് പ​രീ​ക്ഷ​യു​ണ്ട്. ഇ​തേ സ​മ​യം പ്ല​സ്ടു​വി​ന്‍റെ കെ​മി​സ്ട്രി, ഹി​സ്റ്റ​റി, ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, ബി​സി​ന​സ് സ്റ്റ​ഡീ​സ്, ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​ക​ളു​ണ്ട്.

ടൈം​ടേ​ബി​ൾ ത​യാ​റാ​ക്കു​ന്പോ​ൾ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​പ്പോ​ൾ ത​ന്നെ പ​രി​ഹ​രി​ക്കാ​റു​ള്ള​താ​ണ്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ അ​തു​ണ്ടാ​യി​ല്ലെ​ന്ന് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

അ​ടി​യ​ന്ത​ര​മാ​യി ഒ​ന്പ​താം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച് കു​ട്ടി​ക​ൾ​ക്കും സ്കൂ​ൾ അ​ധി​കൃ​ത​ർ‌​ക്കു​മു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് എ​എ​ച്ച്എ​സ്ടി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​ചാ​ന്ദ്നി ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

പ​ത്താം ക്ലാ​സ് മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പ​​​ത്താം ക്ലാ​​​സ് മോ​​​ഡ​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. ആ​​​ദ്യ ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ ഭാ​​​ഷാ വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ പ​​​രീ​​​ക്ഷ​​​യാ​​​ണു ന​​​ട​​​ന്ന​​​ത്.

ആ ​​​മാ​​​സം 20 ന് ​​​ഉ​​​ച്ച​​​യോ​​​ടെ മോ​​​ഡ​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ അ​​​വ​​​സാ​​​നി​​​ക്കും. പ്ല​​​സ് ടു ​​​മോ​​​ഡ​​​ൽ പ​​​രീ​​​ക്ഷ​​​യി​​​ലെ റെ​​​യ​​​ർ സ​​​ബ്ജ​​​ക്ടു​​​ക​​​ളു​​​ടെ മോ​​​ഡ​​​ൽ പ​​​രീ​​​ക്ഷ ഇ​​​ന്ന​​​ലെ ന​​​ട​​​ന്നു.

ഈ ​​​മാ​​​സം 24 വ​​​രെ​​​യാ​​​ണ് പ്ല​​​സ് ടു ​​​മോ​​​ഡ​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ ന​​​ട​​​ക്കു​​​ക.

National

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയ്ക്ക് ഡിജിറ്റൽ മൂല്യനിർണയം

ന്യൂ​​​ഡ​​​ൽ​​​ഹി: മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ഡി​​​ജി​​​റ്റ​​​ലാ​​​ക്കാ​​​നൊ​​​രു​​​ങ്ങി സി​​​ബി​​​എ​​​സ്ഇ. 12-ാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഉ​​​ത്ത​​​ര​​​പേ​​​പ്പ​​​റു​​​ക​​​ളി​​​ൽ ഇ​​​നി​​​ ഓ​​​ണ്‍-​​​സ്ക്രീ​​​ൻ മാ​​​ർ​​​ക്കിം​​​ഗ് (ഒ​​​എ​​​സ്എം) സം​​​വി​​​ധാ​​​നം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്ന് സി​​​ബി​​​എ​​​സ്ഇ അ​​​റി​​​യി​​​ച്ചു.

ഈ​​​മാ​​​സം 17ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഈ ​​​വ​​​ർ​​​ഷ​​​ത്തെ ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ​​​ക​​​ൾ മു​​​ത​​​ലാ​​​യി​​​രി​​​ക്കും പു​​​തി​​​യ സം​​​വി​​​ധാ​​​നം ആ​​​രം​​​ഭി​​​ക്കു​​​ക. പ​​​രീ​​​ക്ഷാ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യും സു​​​താ​​​ര്യ​​​ത​​​യും മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള​​​താ​​​ണ് പു​​​തി​​​യ ന​​​ട​​​പ​​​ടി​​​യെ​​​ന്ന് സി​​​ബി​​​എ​​​സ്ഇ​​​ക്കു കീ​​​ഴി​​​ലെ സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ​​​ക്കു ല​​​ഭി​​​ച്ച സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

ഉ​​​ത്ത​​​ര​​​പേ​​​പ്പ​​​റു​​​ക​​​ൾ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത​​​ രീ​​​തി​​​യി​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നു​​​ പ​​​ക​​​രം കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ളോ ടാ​​​ബു​​​ക​​​ളോ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഡി​​​ജി​​​റ്റ​​​ലാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​താ​​​ണ് പു​​​തി​​​യ സം​​​വി​​​ധാ​​​നം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സാ​​​ധാ​​​ര​​​ണ​​​പോ​​​ലെ പേ​​​ന​​​യും പേ​​​പ്പ​​​റും ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​​രീ​​​ക്ഷാ​​​ഹാ​​​ളി​​​ലാ​​​ണു പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന​​​തെ​​​ങ്കി​​​ലും ഈ ​​​ഉ​​​ത്ത​​​ര​​​പേ​​​പ്പ​​​റു​​​ക​​​ളു​​​ടെ സ്കാ​​​ൻ ചെ​​​യ്ത കോ​​​പ്പി​​​ക​​​ൾ ഒ​​​രു ഓ​​​ണ്‍ലൈ​​​ൻ പ്ലാ​​​റ്റ്ഫോ​​​മി​​​ലേ​​​ക്ക് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്ത​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ഉ​​​ത്ത​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്.

ആ​​​കെ മാ​​​ർ​​​ക്കു​​​ക​​​ൾ ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്പോ​​​ഴു​​​ണ്ടാ​​​കു​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ സാ​​​ധാ​​​ര​​​ണ​​​ ഗ​​​തി​​​യി​​​ൽ ഉ​​​ത്ത​​​ര​​​പേ​​​പ്പ​​​റു​​​ക​​​ൾ നോ​​​ക്കു​​​ന്പോ​​​ഴു​​​ണ്ടാ​​​കു​​​ന്ന തെ​​​റ്റു​​​ക​​​ൾ ഡി​​​ജി​​​റ്റ​​​ൽ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ലൂ​​​ടെ കു​​​റ​​​യ്ക്കാ​​​ൻ ക​​​ഴി​​​യും. ഇ​​​തോ​​​ടൊ​​​പ്പം പേ​​​പ്പ​​​റു​​​ക​​​ൾ ഒ​​​രു സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് മ​​​റ്റൊ​​​രു സ്ഥ​​​ല​​​ത്തേ​​​ക്ക് അ​​​യ​​​യ് ക്കു​​​ന്പോ​​​ഴു​​​ണ്ടാ​​​കു​​​ന്ന ചെ​​​ല​​​വു​​​ക​​​ളും കു​​​റ​​​യ്ക്കാം.

അ​​​ധ്യാ​​​പ​​​ന​​​ജോ​​​ലി​​​ക​​​ൾ​​​ക്കു ത​​​ട​​​സം വ​​​രാ​​​തെ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു സ്വ​​​ന്തം സ്കൂ​​​ളു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ത​​​ന്നെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്താ​​​മെ​​​ന്ന​​​തി​​​നാ​​​ൽ കൂ​​​ടു​​​ത​​​ൽ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​മെ​​​ന്നും ഇ​​​തി​​​ലൂ​​​ടെ വേ​​​ഗ​​​ത്തി​​​ൽ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​മെ​​​ന്ന​​​തും ഡി​​​ജി​​​റ്റ​​​ൽ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന്‍റെ നേ​​​ട്ട​​​ങ്ങ​​​ളാ​​​ണ്.

പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​ത്തി​​​നാ​​​യി ആ​​​വ​​​ശ്യ​​​മാ​​​യ കം​​​പ്യൂ​​​ട്ട​​​ർ, ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ളോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

ഡി​​​ജി​​​റ്റ​​​ൽ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​മെ​​​ന്ന ആ​​​ശ​​​യം 2014-15 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​താ​​​യി​​​രു​​​ന്നു​​​വെ​​​ന്നും എ​​​ന്നാ​​​ൽ അക്കാലത്ത് ചെ​​​ല​​​വ് ഫ​​​ല​​​പ്ര​​​ദ​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലും ഡി​​​ജി​​​റ്റ​​​ൽ സാ​​​ക്ഷ​​​ര​​​ത കു​​​റ​​​വാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ലും കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ട്ടു​​​വെ​​​ന്നും അ​​​ന്ന് സി​​​ബി​​​എ​​​സ്ഐ ബോ​​​ർ​​​ഡ് സെ​​​ക്ര​​​ട്ട​​​റി​​​യും ഇ​​​പ്പോ​​​ൾ ഇ​​​ന്ത്യ​​​ൻ സ്കൂ​​​ൾ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ കൗ​​​ണ്‍സി​​​ലി​​​ന്‍റെ (സി​​​ഐ​​​എ​​​സ് സി​​​ഇ) ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വു​​​മാ​​​യ പാ​​​ലാ സ്വ​​​ദേ​​​ശി ഡോ. ​​​ജോ​​​സ​​​ഫ് ഇ​​​മ്മാ​​​നു​​​വ​​​ൽ പ​​​റ​​​ഞ്ഞു.

Kerala

വി​ദ്യാ​ര്‍​ഥി​നി​ക്കു വ​ള​ര്‍​ത്തു നാ​യ​യു​ടെ ക​ടി​യേ​റ്റ സം​ഭ​വം; പ​രീ​ക്ഷ​യ്ക്കു പോ​കാ​നാ​കാ​തെ അ​ന്ന മ​രി​യ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രീ​​​ക്ഷ​​​യ്ക്കു പോ​​​കാ​​​നാ​​​കാ​​​തെ അ​​​ന്ന മ​​​രി​​​യ. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ശ്രീ​​​കാ​​​ര്യ​​​ത്ത് വ​​​ള​​​ര്‍​ത്തു​​​നാ​​​യ​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ കാ​​​ലി​​​ന് ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​റ്റ വി​​​ദ്യാ​​​ര്‍​ഥി​​​നി അ​​​ന്ന മ​​​രി​​​യ​​​യ്ക്ക് ഇ​​​ന്ന​​​ലെ പ്ല​​​സ്ടു പ്രാ​​​ക്‌ടിക്ക​​​ല്‍ പ​​​രീ​​​ക്ഷ ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും പോ​​​കാ​​​നാ​​​യി​​​ല്ല.

പോ​​​ങ്ങും​​​മൂ​​​ട് മേ​​​രി​​​നി​​​ല​​​യം സ്‌​​​കൂ​​​ളി​​​ലെ പ്ല​​​സ്ടു വി​​​ദ്യാ​​​ര്‍​ഥി​​​നി മ​​​ണ്‍​വി​​​ള സ്വ​​​ദേ​​​ശി​​​നി അ​​​ന്ന മ​​​രി​​​യ​​​യ്ക്ക് (17) വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് പ​​​രീ​​​ക്ഷ ക​​​ഴി​​​ഞ്ഞു വ​​​രും​​​വ​​​ഴി സ​​​മീ​​​പവാ​​​സി​​​യു​​​ടെ വ​​​ള​​​ര്‍​ത്തു​​​നാ​​​യ്ക്ക​​​ളു​​​ടെ ക്രൂ​​​ര​​​മാ​​​യ ക​​​ടി​​​യേ​​​റ്റ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ല്‍ അ​​​ന്ന​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ ശ്രീ​​​കാ​​​ര്യം പോ​​​ലീ​​​സ് സ്റ്റേഷ​​​നി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി. പോ​​​ലീ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

വ്യാ​​​ഴാ​​​ഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നോ​​​ടെ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച അ​​​ന്ന മ​​​രി​​​യ വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കു ശേ​​​ഷം രാ​​​ത്രി വൈ​​​കി​​​യാ​​​ണ് വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ​​​ത്. ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക്കും വാ​​​ക്‌​​​സി​​​നേ​​​ഷ​​​നു​​​മ​​​ല്ലാ​​​തെ കൂ​​​ടു​​​ത​​​ലൊ​​​ന്നും ചെ​​​യ്യാ​​​ന്‍ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന മ​​​റു​​​പ​​​ടി​​​യാ​​​ണ് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ഡോക്‌ടർമാ​​​രി​​​ല്‍ നി​​​ന്നും ല​​​ഭി​​​ച്ച​​​തെ​​​ന്ന് അ​​​ന്ന​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ പ​​​റ​​​യു​​​ന്നു.

പ​​​ട്ടി​​​ക​​​ടി മൂ​​​ല​​​മു​​​ള്ള മുറി​​​വാ​​​യ​​​തി​​​നാ​​​ല്‍ തു​​​ന്നി​​​ച്ചേ​​​ര്‍​ക്കാ​​​നോ കെ​​​ട്ടി വ​​​യ്ക്കാ​​​നോ സാ​​​ധി​​​ക്കി​​​ല്ല. വെ​​​ള്ള​​​വും സോ​​​പ്പും ഉ​​​പ​​​യോ​​​ഗി​​​ച്ചു ക​​​ഴു​​​കു​​​ക മാ​​​ത്ര​​​മാ​​​ണ് ചെ​​​യ്യാ​​​വു​​​ന്ന​​​ത്. ആ​​​ഴ​​​ത്തി​​​ലു​​​ള്ള മു​​​റി​​​വു​​​മൂ​​​ല​​​മു​​​ള്ള വേ​​​ദ​​​ന​​​യും നീ​​​റ്റ​​​ലും സ​​​ഹി​​​ക്കാ​​​നാ​​​കാ​​​തെ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​യാ​​​ണ് അ​​​ന്ന. ജ​​​ന​​​റ​​​ല്‍ ഫി​​​സി​​​ഷ്യ​​​നു പു​​​റ​​​മേ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ഓ​​​ര്‍​ത്തോ സ​​​ര്‍​ജ​​​നെ​​​യും ക​​​ണ്ടി​​​രു​​​ന്നു.

പ​​​ട്ടി​​​ക​​​ടി​​​യേ​​​റ്റു​​​ള്ള ആ​​​ഴ​​​ത്തി​​​ലു​​​ള്ള മു​​​റി​​​വി​​​ല്‍​നി​​​ന്നും ഇ​​​പ്പോ​​​ഴും ചോ​​​ര​​​യൊ​​​ലി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ന്ന​​​യു​​​ടെ മാ​​​താ​​​വ് ആ​​​ശ പ​​​റ​​​ഞ്ഞു. കാ​​​ല്‍​മു​​​ട്ടി​​​നു പി​​​ന്നി​​​ലാ​​​യു​​​ള്ള ആ​​​ഴ​​​ത്തി​​​ലു​​​ള്ള മു​​​റി​​​വു മൂ​​​ലം ന​​​ട​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണ്. മു​​​ത്ത​​​ശി​​​യു​​​ടെ വാക്ക​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് വീ​​​ടി​​​നു​​​ള്ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന​​​ത്.

ആ​​​ഴ​​​ത്തി​​​ലു​​​ള്ള മു​​​റി​​​വേ​​​റ്റ ഭാ​​​ഗ​​​ത്തു നി​​​ന്നും മാം​​​സ​​​വും ന​​​ഷ്‌ടപ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ആ​​​ദ്യ​​​മാ​​​യാ​​​ണ് പോ​​​ലീ​​​സ് സ്റ്റേഷ​​​നി​​​ല്‍ ഒ​​​രു കേ​​​സ് കൊ​​​ടു​​​ക്കു​​​ന്ന​​​ത്. പ​​​രാ​​​തി​​​യി​​​ല്‍ നാ​​​യ​​​ക​​​ളു​​​ടെ ഉ​​​ട​​​മ​​​യു​​​ടെ കൃ​​​ത്യ​​​മാ​​​യ അ​​​ഡ്ര​​​സ് ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും എ​​​ഫ്‌​​​ഐ​​​ആ​​​റി​​​ല്‍ മു​​​ഴു​​​വ​​​ന്‍ വി​​​ലാ​​​സ​​​വും ചേ​​​ര്‍​ത്തി​​​ട്ടി​​​ല്ലെ​​​ന്നും മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ പ​​​റ​​​യു​​​ന്നു. മ​​​ണ്‍​വി​​​ള സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മ​​​നോ​​​ജ് വി.​​​ ലാ​​​സ​​​ര്‍-​​​കെ.​​​ ആ​​​ശ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ് അ​​​ന്ന മ​​​രി​​​യ.

Kerala

പ​രീ​ക്ഷാ​പ്പേ​ടി വേ​ണ്ട, ഒ​പ്പ​മു​ണ്ട് കേ​ര​ള പോ​ലീ​സ്

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ പ​രീ​ക്ഷാ​ക്കാ​ലം തു​ട​ങ്ങു​ക​യാ​ണ്. ആ​വ​ര്‍​ത്തി​ച്ചു പ​ഠി​ച്ചാ​ലും പ​ഠി​ച്ചു തീ​ര്‍​ന്നി​ല്ല, ന​ല്ല മാ​ര്‍​ക്കു കി​ട്ടു​മോ തു​ട​ങ്ങി നൂ​റു കൂ​ട്ടം ആ​ധി​യു​മാ​യി പ​രീ​ക്ഷ​യെ പേ​ടി​യോ​ടെ നോ​ക്കി​ക്കാ​ണു​ന്ന​വ​രാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഏ​റെ​യും. 

ഇ​നി​യെ​ങ്ങാ​നും പ​രീ​ക്ഷ​യ്ക്ക് തോ​റ്റു​പോ​യാ​ല്‍ ജീ​വി​തം ത​ന്നെ വേ​ണ്ടെ​ന്നു വ​യ്ക്കു​ന്ന​വ​രും വി​ര​ള​മ​ല്ല. കു​ട്ടി​ക​ളെ, അ​ങ്ങ​നെ​യൊ​ക്കെ ടെ​ന്‍​ഷ​ന്‍ അ​ടി​ക്കു​ന്ന​തി​നു മു​മ്പ് കേ​ര​ള പോ​ലീ​സി​ന്‍റെ ചി​രി ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റാ​യ 94979 00200 ലേ​ക്ക് വി​ളി​ക്കൂ.

നി​ങ്ങ​ളു​ടെ ചി​രി മ​ങ്ങാ​തി​രി​ക്കാ​നു​ള്ള ഉ​പ​ദേ​ശ​വും കൗ​ണ്‍​സ​ലിം​ഗു​മൊ​ക്കെ ഇ​വി​ടെ ല​ഭ്യ​മാ​ണ്. കു​ട്ടി​ക​ളി​ലെ മാ​ന​സി​ക സ​മ്മ​ര്‍​ദം ല​ഘൂ​ക​രി​ക്കാ​നും അ​വ​രെ ചി​രി​പ്പി​ക്കാ​നു​മാ​യി കേ​ര​ള പോ​ലീ​സ് ആ​രം​ഭി​ച്ച​താ​ണ് "ചി​രി' ഹെ​ല്‍​പ് ലൈ​ന്‍.

ഇ​തു​വ​രെ എ​ത്തി​യ​ത് 63,161 ഫോ​ണ്‍ കോ​ളു​ക​ള്‍

ചി​രി ഹെ​ല്‍​പ് ലൈ​ന്‍ ആ​രം​ഭി​ച്ച 2020 ജൂ​ലൈ മു​ത​ല്‍ 2025 ഡി​സം​ബ​ര്‍ വ​രെ 63,161 ഫോ​ണ്‍​കോ​ളു​ക​ളാ​ണ് ഇ​വി​ടേ​യ്ക്ക് എ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം വി​ളി​ച്ച​ത് 6,923 പേ​രാ​ണ്. തു​ട​ക്ക​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ ഫോ​ണ്‍​കോ​ളു​ക​ളാ​ണ് കൂ​ടു​ത​ലാ​യും എ​ത്തി​യി​രു​ന്ന​തെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ ര​ക്ഷി​താ​ക്ക​ളാ​ണ് അ​ധി​ക​വും വി​ളി​ക്കു​ന്ന​ത്.

ഡി​സ്ട്ര​സ്ഡ് കോ​ളു​ക​ള്‍, മാ​ന​സി​ക സ​മ്മ​ര്‍​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ളു​ക​ള്‍, പ​ഠ​ന വൈ​ക​ല്യം, അ​മി​ത ഫോ​ണ്‍ ഉ​പ​യോ​ഗം, മൊ​ബൈ​ല്‍ ഫോ​ണ്‍ ഗെ​യിം, കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ളു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ചി​രി ഹെ​ല്‍​പ്പ് ലൈ​നി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്.

കൗ​ണ്‍​സ​ലിം​ഗ് സൗ​ക​ര്യം

കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ ദു​രി​ത​കാ​ല​ത്ത്, വീ​ട്ടി​ല്‍ തു​ട​രാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യ കു​ട്ടി​ക​ള്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു കേ​ര​ള പോ​ലീ​സ് പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. കു​ടും​ബ വ​ഴ​ക്ക്, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ്, മാ​താ​പി​താ​ക്ക​ളു​ടെ സ​മ​യ​മി​ല്ലാ​യ്മ എ​ന്നി​വ​യൊ​ക്കെ​യും കു​ട്ടി​ക​ള്‍ ചി​രി ഹെ​ല്‍​പ് ലൈ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ‌

കു​ട്ടി​ക​ളു​ടെ അ​മി​ത​മാ​യ മൊ​ബൈ​ല്‍​ഫോ​ണ്‍ ഉ​പ​യോ​ഗം, ഗെ​യിം ക​ളി, ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി, കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് പ​രി​ഹാ​രം തേ​ടി​യാ​ണ് മാ​താ​പി​താ​ക്ക​ള്‍ വി​ളി​ക്കു​ന്ന​ത്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര കൗ​ണ്‍​സ​ലിം​ഗ് വേ​ണ്ട​വ​ര്‍​ക്ക് മ​ന:​ശാ​സ്ത്ര വി​ദ​ഗ്ധ​രു​ടെ സേ​വ​ന​വും ചി​രി ഹെ​ല്‍​പ് ലൈ​നി​ല്‍ നി​ന്ന് ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

മാ​ന​സി​ക​പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന കു​ട്ടി​ക​ള്‍​ക്ക് ടെ​ലി​ഫോ​ണി​ലൂ​ടെ കൗ​ണ്‍​സ​ലി​ങ്ങും ന​ല്‍​കും. ആ​ഴ്ച​യി​ല്‍ 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​ണ്. ഓ​രോ​രു​ത്ത​രു​ടെ​യും പ്ര​ശ്‌​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​താ​ത് ജി​ല്ല​യി​ലു​ള്ള മ​ന:​ശാ​സ്ത്ര​ജ്ഞ​നോ കൗ​ണ്‍​സ​ല​ര്‍​ക്കോ ഇ​വി​ടെ നി​ന്നും വി​വ​ര​ങ്ങ​ള്‍ കൈ​മാ​റും.

20 പോ​ലീ​സ് ജി​ല്ല​ക​ളി​ലും ഇ​തി​നാ​യി സൗ​ക​ര്യ​മു​ണ്ട്. കൗ​ണ്‍​സ​ല​ര്‍​മാ​ര്‍ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ച് കൗ​ണ്‍​സ​ലിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ചെ​യ്യും. പേ​രൂ​ര്‍​ക്ക​ട​യി​ലെ ഓ​ഫീ​സി​ല്‍ നി​ന്ന് ഇ​തി​ന്‍റെ ഫോ​ളോ​അ​പ്പു​ക​ളും യ​ഥാ​ക്ര​മം ന​ട​ക്കും.

ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​രി​ലേ​ക്ക് അ​ധ്യാ​പ​ക​ര്‍​ക്കും ബ​ന്ധ​പ്പെ​ടാം. മു​തി​ര്‍​ന്ന സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ള്‍, ഔ​ര്‍ റെ​സ്‌​പോ​ണ്‍​സി​ബി​ലി​റ്റി ടു ​ചി​ല്‍​ഡ്ര​ന്‍ പ​ദ്ധ​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​യ കു​ട്ടി​ക​ള്‍ എ​ന്നി​വ​രി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കി​യ 300ഓ​ളം കു​ട്ടി​ക​ളാ​ണ് പ​ദ്ധ​തി​യി​ലെ വൊ​ള​ന്‍റി​യ​ര്‍​മാ​ര്‍.

മാ​ന​സി​കാ​രോ​ഗ്യ​വി​ദ​ഗ്ദ്ധ​ര്‍, മ​നഃ​ശാ​സ്ത്ര​ജ്ഞ​ര്‍, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടു​ന്ന വി​ദ​ഗ്ദ്ധ​സ​മി​തി ഇ​വ​ര്‍​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്നു​ണ്ട്.

 

 

 

Latest News

Corehub Up